dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അധ്യാപക നിയമനം

അധ്യാപക നിയമനം കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി എകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവിലുളളതും, ഭാവിയില്‍ ഒഴിവ് പ്രതീക്ഷിക്കുന്നതുമായ അധ്യാപക തസ്തികകളില്‍ 2026-2027 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം, നാച്ചുറല്‍ സയന്‍സ്), ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍, സ്പെഷ്യല്‍ ടീച്ചര്‍(മ്യൂസിക്), മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (ആണ്‍,പെണ്‍), എച്ച് എസ് എസ് റ്റി(ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, സോഷ്യോളജി, കൊമേഴ്സ്), ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്), റ്റി.ജി.റ്റി (ഇംഗ്ലീഷ്, മലയാളം) എന്നീ വിഭാഗങ്ങളിലാണ് നിയമനം.വെളള പേപ്പറില്‍ എഴുതി തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൂടിക്കാഴ്ച സമയത്ത് അസ്സല്‍ രേഖകളും ഹാജരാക്കണം. ക്കേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കരുത്. അപേക്ഷ പ്രൊജക്ട് ഓഫിസര്‍, ഐ.റ്റി.ഡി.പി ഇടുക്കി, ഒന്നാം നില, ന്യൂ ബ്ലോക്ക്, മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ പിന്‍-685584 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ ലഭ്യമാക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 15 വൈകിട്ട് 5 മണിക്ക്. വൈകി ലഭിക്കുന്നതും യോഗ്യത സംബന്ധിച്ച മതിയായ വിവരങ്ങള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍. 04862 222399. ഇമെയില്‍ itdpidukki@gmail.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button