അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; ഡിസിപി അശ്വതി ജിജി

യുവ നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ പ്രതിയായ സംവിധായകന് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം. ഡിജിറ്റല്‍ തെളിവുകളുടെ വിവരങ്ങള്‍ ലഭിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ നീക്കം. സെറ്റില്‍ ചിലര്‍ക്ക് അതിക്രമത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.സംഭവത്തിനുശേഷം അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിനു നേതൃത്വം നല്കുന്ന ഡിസിപി അശ്വതി ജിജി പറഞ്ഞു. എന്നാല്‍ യുവതി ഫോണ്‍ എടുത്തിട്ടില്ല. പരാതി നല്കാന് വൈകിയതില്‍ അസ്വഭാവികത ഇല്ല. ബോബി കുര്യന്, ശാലിനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. കാരവനിന്റെ പുറത്തുള്ള സിസിടിവിയില്‍ ബാക്ക്അപ്പില്ല – അശ്വതി ജിജി വ്യക്തമാക്കി.കാരവാനില്‍ രഞ്ജിത്ത് മാത്രമാണുണ്ടായിരുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. അതാണ് ഇതുവരെ തെളിവായിട്ടുള്ളത്. ചില ആളുകളെ ചോദ്യം ചെയ്തിട്ടുണ്ട്. അതിജീവിതയെ എക്സ്പോസ് ചെയ്യാനുള്ള അവസരം ആര്‍ക്കും കൊടുക്കില്ല. സെറ്റിലുള്ള ആളുകള്‍ക്ക് അതിക്രമത്തെ കുറിച്ച് അറിയാമായിരുന്നു – അദ്ദേഹം പറഞ്ഞു. പ്രശസ്തിക്ക് വേണ്ടി ചിലര്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചതില്‍ അന്വേഷണം നടത്തും. കാറില്‍ ഒപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്യും.



