dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അപൂർവങ്ങളിൽ അപൂർവമായ റിട്ടയർമെന്റ്ആശുപത്രിയിൽ എത്തി ആദരിച്ച് സഹപ്രവർത്തകർ

അപൂർവങ്ങളിൽ അപൂർവമായ റിട്ടയർമെന്റ് വണ്ടൻമേട് പോലീസ് സ്റ്റേഷനിലെ അശോകൻ കെ. 32 വർഷത്തെ സേവനത്തിനുശേഷം പോലീസിൽനിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർ അശോകൻ കെ വണ്ടൻമേട് പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകരുടെ സ്നേഹാദരവ് 32 വർഷത്തെ സേവനത്തിനുശേഷം ഇന്ന് സർവീസിൽനിന്ന് വി ആർ എസ് എടുത്ത് വിരമിക്കുകയാണ്എസ് ഐ അശോകന്റെ ഭാര്യ മൂന്നു മാസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് വന്നതിനെ തുടർന്ന് ചികിത്സയ്ക്ക് വേണ്ടി ഒരു വർഷം ബാക്കി നിൽക്കേ സ്വയം സർവീസിൽ നിന്ന് പിരിയുന്ന എസ് ഐ അശോകൻ സാറിന് സ്റ്റേഷനിൽ ഉചിതമായ യാത്ര അയപ്പ് നൽകാൻ കഴിയാത്തതിനെ തുടർന്ന് വണ്ടൻമേട് പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ അമൃത ആശുപത്രിയിലെത്തി അശോകൻ സാറിന് യാത്രയയപ്പും ഡിപ്പാർട്ട്മെന്റ് സ്നേഹാദരവും നൽകുകയായിരുന്നു സർവീസിൽ ഉടനീളം കളങ്ക രഹിതമായ സർവീസ് ജീവിതം നയിച്ച ആളാണ് സബ് ഇൻസ്പെക്ടർ അശോകൻ അദ്ദേഹം അർഹിച്ച ആദരവാണ് സഹപ്രവർത്തകർ നൽകിയത് റിട്ടയർമെന്റ് പരിപാടിയിൽ IPSHO ഷൈന്‍കുമാര്‍, സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, ASI ജെയിംസ് പോലീസ് ഉദ്യോഗസ്ഥരായ ഷി ജോ കെ റ്റി, അഭിലാഷ് ആർ, ജെയിമോൻ, പ്രശാന്ത് കെ മാത്യു, ബൈജു ആർ, അരുൺ ആർ നായർ, ബിനു കെ ജോൺ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button