അബ്ദുൽ റഹീമിൻ്റെ മോചനം; ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

റിയാദ്: സൗദി ജയിലിലുള്ള അബ്ദുൽ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി റിയാദ് കോടതി വീണ്ടും പരിഗണിക്കുന്നു. ഈ മാസം 12 ന് നടക്കേണ്ട സിറ്റിങ് സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടികാട്ടി ഡിസംബർ 30 ലേക്ക് മാറ്റിയിരുന്നു. തുടർച്ചയായി നാലാം തവണയാണ് കേസ് മാറ്റിവെച്ചത്.
പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങൾ അവസാനിച്ചുള്ള അന്തിമ വിധിയും ഒപ്പം മോചന ഉത്തരവും നൽകുമെന്നാണ് വിശ്വാസമെന്ന് അബ്ദുൽ റഹീമിന്റെ കുടുംബം പറഞ്ഞു. കഴിഞ്ഞ നവംബർ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങളുടെ ഭാഗമായ അന്തിമ ഉത്തരവ് റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ട് നിർണായകമാണ്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്കാൻ ജയിലിലെത്തി അബ്ദുൽ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ തിങ്കളാഴ്ച നേരിൽ കണ്ടു സംസാരിച്ചിരുന്നു.



