News
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി

അമേരിക്കയിൽ ആരോഗ്യ പരിശോധനക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ചീഫ് സെക്രട്ടറി ഡോ.ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. നേരത്തെ നടത്തിയ ചികിത്സയുടെ അവലോകനത്തിന് വേണ്ടി ഈ മാസം 5നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചൊവ്വാഴ്ച പുലർച്ചെ 3:30 ഓടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയത്.യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും 26വരെയും ഏപ്രിൽ അവസാനവും ചികിത്സയ്ക്കായി യുഎസിലേക്കു പോയിരുന്നു.