News
അമ്മ ഫോൺ ഉപയോഗം വിലക്കി; പതിനഞ്ചുകാരി ഇരുപതാംനിലയിൽ നിന്നും ചാടി ജീവനൊടുക്കി

ബാംഗ്ലൂർ : മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ വിലക്കിയതിൽ മനം നൊന്ത് 15 വയസുകാരി ആത്മഹത്യ ചെയ്തു. ബാംഗ്ലൂർ കാടുഗോഡി അസറ്റ് മാർക്ക് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകൾ അവന്തിക ചൗരസ്യയാണ് ജീവനൊടുക്കിയത്. അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് അപ്പാർട്ട്മെൻ്റിൻ്റെ ഇരുപതാം നിലയിൽ നിന്നും പെൺകുട്ടി ചാടുകയായിരുന്നു.
പത്താംക്ലാസ് പരീക്ഷ അടുത്തതിനാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പെൺകുട്ടിയെ അമ്മ നിർബന്ധിക്കുകയും മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുകയും ചെയ്തിരുന്നു. വൈറ്റ്ഫീൽഡിലെ സ്വകാര്യസ്കൂൾ വിദ്യാർത്ഥിനിയാണ് അവന്തിക. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.