dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രാജ്യത്ത് ഒരു വർഷത്തിനകം ടോൾ പ്ലാസകൾ നിർത്തലാക്കും; പൂർണമായി പരിഷ്കരിക്കും’; കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കി

രാജ്യത്ത് ഒരു വർഷത്തിനകം ടോൾ പ്ലാസകൾ നിർത്തലാക്കുമെന്ന് കേന്ദ്ര ​ഗതാത മന്ത്രി നിതിൻ ​ഗഡ്കരി. പകരം പൂർണമായി പരിഷ്കരിച്ച രീതി എത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇലക്ട്രോണിക് സംവിധാനം നിലവിൽ വരുമെന്നും ഇത് ഹൈവേ ഉപയോക്താക്കൾക്ക് സുഗമമായ ഗതാഗത അനുഭവം ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.പത്ത് സ്ഥലങ്ങളിൽ പുതിയ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ രാജ്യമെമ്പാടും ഇത് വ്യാപിപ്പിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ലോക്‌സഭയിൽ ചോദ്യോത്തര വേളയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. “ഈ ടോൾ സമ്പ്രദായം അവസാനിക്കും. ടോളിന്റെ പേരിൽ നിങ്ങളെ തടയാൻ ആരുമുണ്ടാകില്ല. ഒരു വർഷത്തിനുള്ളിൽ രാജ്യമെമ്പാടും ഇലക്ട്രോണിക് ടോൾ പിരിവ് നടപ്പിലാക്കും” നിതിൻ ​ഗഡ്കി പറഞ്ഞു. ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനം വഴി ടോൾ പ്ലാസകളില്ലാതെ തന്നെ തുക ഈടാക്കും. എഐ സഹായത്തോടെയായിരിക്കും ഇത് പ്രവർത്തിക്കുക..ജിപിഎസ്, ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ എന്നിവയും ഇലക്ട്രോണിക് ടോൾ പിരിവിന് സഹായകമാകും. രാജ്യത്തുടനീളം 10 ലക്ഷം കോടി രൂപയുടെ 4,500 ഹൈവേ പദ്ധതികൾ നിലവിൽ പുരോഗമിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. ഇന്ത്യയിലെ ഹൈവേകളിലുടനീളമുള്ള ടോൾ പിരിവ് കാര്യക്ഷമമാക്കുന്നതിനായി, നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ (NETC) പ്രോഗ്രാം വികസിപ്പിച്ചെടുത്തിട്ടുണ്ട്.വാഹനത്തിന്റെ വിൻഡ്‌സ്‌ക്രീനിൽ ഘടിപ്പിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) അധിഷ്ഠിത ഉപകരണമായ ഫാസ്‌ടാഗാണ് NETCയുടെ അടിസ്ഥാനം. ഇത് ടോൾ പ്ലാസയിൽ നിർത്താതെ ഉപയോക്താവിന്റെ ലിങ്ക് ചെയ്‌ത അക്കൗണ്ടിൽ നിന്ന് ടോൾ പേയ്‌മെന്റുകൾ സ്വയമേവ നടത്താൻ കഴിയുന്നു. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാൻ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് ഓഗസ്റ്റ് 15 മുതൽ വാർഷികപ്പാസ് സംവിധാനം എൻഎച്ച്എ ഐ ഏർപ്പെടുത്തിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button