dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആകര്‍ഷകമായ സ്റ്റാളുകളും സാംസ്‌കാരിക പരിപാടികളും; കൈയടി നേടി മലപ്പുറത്തെ എന്റെ കേരളം പ്രദര്‍ശന വിപണന മേള

സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള മലപ്പുറത്ത് നടന്നു. സംസ്ഥാന സർക്കാറിന്റെ 90- ഓളം വകുപ്പുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.
150 തീം സ്റ്റാളുകൾ, വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കുന്ന സർവീസ് സ്റ്റാളുകൾ, 50 വിപണന സ്റ്റാളുകൾ, പിആർഡിയുടെ എൻറെ കേരളം ചിത്രീകരണം, കൃഷിവകുപ്പിന്റെ കാർഷികമേള, കുടുംബശ്രീയുടെ ഭക്ഷ്യമേള, പുസ്തകമേള, ടൂറിസം വകുപ്പിന്റെ പ്രദർശനം, കിഫ്ബിയുടെ പ്രദർശന പവലിയനുകൾ, ഐടി വകുപ്പുകളുടെയും സ്റ്റാർട്ടപ്പുകളുടെയും ടെകനോ ഡെമോ ഏരിയ, സ്‌പോർട്‌സ് സോൺ, മിനി തിയേറ്റർ എല്ലാം പ്രദർശന നഗരിയിലുണ്ടായിരുന്നു.
ഏഴ് ദിവസങ്ങളിലായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കാലികപ്രസക്തമായ സെമിനാറുകളും എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളും മേളയുടെ ഭാഗമായി നടന്നു. പ്രവേശനം സൗജന്യമായിരുന്നു. രാവിലെ 10 മുതൽ വൈകുന്നേരം 10 വരെയായിരുന്നു പ്രദർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button