dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആഗോള അയ്യപ്പ സംഗമം; ഓഡിറ്റർ വിവരങ്ങൾ തേടിയില്ല, എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ട്രിപ്പിൾ ഐ സി

ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഉയർന്ന എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ഊരാളുങ്കൽ സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനമായ ട്രിപ്പിൾ ഐസി. ഓഡിറ്റർ തങ്ങളോട് വിവരങ്ങൾ തേടിയില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം കമ്മീഷണർക്ക് തിങ്കളാഴ്ച കത്ത് നൽകി.ട്രിപ്പിൾ ഐസിയോട് തുക കുറയ്ക്കണം എന്ന് ആവശ്യപ്പെടുമെന്ന് ഇന്നലെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ പറഞ്ഞിരുന്നു. തുക കുറക്കണം എന്ന ബോർഡിന്റെ ആവശ്യത്തിൽ കമ്പനി തുടർ ചർച്ച നടത്തും.അതേസമയം, ആഗോള അയ്യപ്പ സംഗമ കണക്കിൽ വ്യക്തത വരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ടാസ്ക് ഫോഴ്സ് ഇന്ന് മുതൽ കണക്കുകൾ പരിശോധിക്കും. അടുത്ത 8 ദിവസത്തിനകം കണക്കിൽ വ്യക്തത വരുത്താനാണ് ദേവസ്വം ബോർഡ് നിർദേശം. ദേവസ്വം കമ്മീഷണർ,അക്കൗണ്ട് ഓഫീസർ,ചീഫ് എഞ്ചിനിയർ എന്നിവർ അടങ്ങുന്നതാണ് ടാസ്ക് ഫോഴ്സ്. ചെലവ് സംബന്ധിച്ച് ബില്ലുകളും വിലയിരുത്തും. അടുത്ത 8 ദിവസത്തിനകം കണക്കിൽ വ്യക്തത വരുത്താനാണ് ഇന്നലെ ചേർന്ന ദിവസം ബോർഡ് യോഗത്തിന്റെ നിർദേശം. കരാർ നൽകിയ ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയെയും, ഓഡിറ്ററുമായും ചർച്ച ചെയ്താകും കണക്ക് അന്തിമമാക്കുന്നത്. ഊരാളുങ്കൽ നൽകിയ ഉപകരാറുകളും പരിശോധിക്കാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button