dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആദ്യം പ്രതിമാസം ഒരു കോടി, പിന്നാലെ 100 കോടി എത്തിക്കണം! കെഎസ്ആർടിസിയുടെ വമ്പൻ ഐഡിയ, വൺ ലിറ്റർ ഡീസൽ ചലഞ്ചുമായി മുന്നോട്ട്

തിരുവനന്തപുരം: സാമ്പത്തിക കാര്യക്ഷമതയും സുസ്ഥിര ഭാവിയും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികളുമായി കെഎസ്ആർടിസി. ഇതിന്‍റെ ഭാഗമായി വൺ ലിറ്റർ ഡീസൽ ചലഞ്ച് ഉൾപ്പെടെയുള്ള കർമ്മപരിപാടികൾ നടപ്പിലാക്കി വരികയാണ്. നിലവിൽ കെഎസ്ആർടിസി പ്രതിദിനം ഉപയോഗിക്കുന്ന ഡീസലിൽ ബസുകളുടെ ശരാശരി കെഎംപിഎൽ (കിലോമീറ്റർ പെർ ലിറ്റർ) വെറും ഒരു ശതമാനം വർദ്ധനവ് കൈവരിക്കാനായാൽ പോലും പ്രതിദിനം 3.25 ലക്ഷം രൂപയും പ്രതിമാസം ഒരു കോടി രൂപയും വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് കോർപ്പറേഷൻ വിലയിരുത്തുന്നത്. കെഎസ്ആർടിസി ലക്ഷ്യമിടുന്നത്, ഘട്ടംഘട്ടമായി കെഎംപിഎൽ 4.20 ആയി ഉയർത്തി പ്രതിമാസ ഡീസൽ ചെലവ് 100 കോടിക്ക് താഴെ എത്തിക്കുക എന്നതാണ്.കെഎസ്ആർടിസിയുടെ സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്:’വൺ ലിറ്റർ ഡീസൽ ചലഞ്ച്’: ഓരോ ബസിനും ദിവസേന ഒരു ലിറ്റർ ഡീസൽ ലാഭിക്കുവാനുള്ള ദൗത്യമാണ് ഈ പദ്ധതിയിലുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button