dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആറന്മുള വള്ളസദ്യ വിവാദം; പ്രായശ്ചിത്ത സദ്യ അടുത്ത മാസം അഞ്ചാം തീയതി

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ക്ഷേത്രത്തില്‍ നിവേദ്യം സമര്‍പ്പിക്കുന്നതിന് മുന്‍പ് മന്ത്രിക്കും മറ്റ് വിശിഷ്ടാതിഥികള്‍ക്കും വിളമ്പിയ സംഭവത്തില്‍ പ്രായശ്ചിത്തസദ്യ അടുത്തമാസം അഞ്ചാം തീയതി നടക്കും. കഴിഞ്ഞ ബുധനാഴ്ച വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും എണ്ണാപ്പണം സമര്‍പ്പണവും നടന്നിരുന്നു. എല്ലാം വിഭവങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും പ്രായശ്ചിത്ത സദ്യ. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 14നായിരുന്നു ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ. ക്ഷേത്രത്തില്‍ നിവേദ്യം സമര്‍പ്പിക്കുന്നതിന് മുന്‍പ് മന്ത്രിക്കും മറ്റ് വിശിഷ്ടാതിഥികള്‍ക്കും വിളമ്പിയതാണ് വിവാദമായത്. ഇത് ആചാരലംഘനം ആണെന്ന് തന്ത്രി അറിയിച്ചതോടെയാണ് പ്രായശ്ചിത്തം ചെയ്യണമെന്ന് തീരുമാനിച്ചത്.ദേവസ്വം ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ കഴിഞ്ഞ ബുധനാഴ്ച ക്ഷേത്രത്തില്‍ വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും എണ്ണാപ്പണം സമര്‍പ്പണവും നടന്നിരുന്നു. പ്രായശ്ചിത്ത സദ്യ ഫെബ്രുവരി അഞ്ചാം തീയതി ക്ഷേത്രത്തില്‍ നടക്കും. അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് തയ്യാറാക്കിയ എല്ലാ വിഭവങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും പ്രായശ്ചിത്ത സദ്യ. സദ്യക്കുശേഷം ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്ന് സത്യം ചെയ്യുന്നതോടെ തന്ത്രി നിര്‍ദ്ദേശിച്ച പ്രായശ്ചിത്ത കര്‍മങ്ങള്‍ പൂര്‍ത്തിയാകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button