dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആളില്ലാത്ത സ്ഥലങ്ങളിലും എന്യൂമറേഷൻ ഫോം നൽകിയതായി കാണിക്കണം’; ബിഎൽഒമാർക്ക് നിർദേശം

ആളില്ലാത്ത സ്ഥലങ്ങളിലും എന്യൂമറേഷൻ ഫോം നൽകിയതായി കാണിക്കണമെന്ന് ബിഎൽഒമാർക്ക് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറുടെ നിർദേശം. ഫോം കൊടുക്കുന്നതിന് മുൻപ് തന്നെ സ്കാൻ ചെയ്ത് നൽകിയതായി രേഖപ്പെടുത്തണം. ഫോം തിരികെ കിട്ടിയില്ലെങ്കിൽ ‘അൺകളക്റ്റഡ്’ എന്ന കോളത്തിൽ ഏതെങ്കിലും ഓപ്ഷൻ നൽകിയാൽ മതിയെന്നാണ് നിർദേശം.മരണം, സ്ഥലം മാറി, ആളില്ല ഇതിൽ ഏതെങ്കിലും ഓപ്ഷൻ നൽകാനാണ് നിർദേശം. ഫോം വിതരണം പൂർത്തിയായെന്ന് കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ബിഎൽഒമാരുടെ ഗ്രൂപ്പിൽ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ അയച്ച സന്ദേശം ലഭിച്ചു. എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിയെ സമീപിച്ചിരിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകളിൽ നിൽക്കേ ധൃതിപ്പെട്ട് എസ്ഐആർ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികൾ നിർത്തിവെക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ഒരുപോലെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ തിരക്കിട്ട് നടപ്പാക്കുന്നതിന് പിന്നിൽ ദുരുദ്ദ്യേശമുണ്ടെന്നാണ് ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button