dummy_ads1-01
dummy_ads1-01
previous arrow
next arrow
Newsകേരളം

ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണം: പി.ജെ. ജോസഫ്

സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മൂന്ന് ആഴ്ചക്കാലമായി ആശാവർക്കർമാർ നടത്തി വരുന്ന സമരം സർക്കാർ ഇടപെട്ട് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയർമാൻ പി.ജെ.

ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. വനിതാ കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങള്‍ നടത്തുന്നവരാണ് ആശാവർക്കർമാർ. കൊവിഡ് കാലഘട്ടത്തില്‍ കേരളത്തിലെ ആശാവർക്കർമാർമാരുടെ പ്രവർത്തനങ്ങള്‍ ഇന്ത്യയിലാകമാനം ശ്രദ്ധേയമായതാണ്.സംസ്ഥാന സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. പി.എസ്.സി മെമ്ബർമാർക്ക് ലക്ഷങ്ങള്‍ വാരിക്കോരി കൊടുക്കുമ്ബോഴും അടിസ്ഥാന വർഗ്ഗത്തെ അവണിക്കുന്ന സർക്കാർ നയം അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി വനിതാ കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള പ്രമേയം സി.വി.

സുനിത അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഷൈനി സജിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രൊഫ. എം.ജെ. ജേക്കബ് ആമുഖ പ്രഭാഷണവും സംസ്ഥാന വനിതാ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന കോർഡിനേറ്റർ അപു ജോണ്‍ ജോസഫ്, ജാൻസി മാത്യു, ബിൻസി മാർട്ടില്‍, വനിതാ കോണ്‍ഗ്രസ് നേതാക്കളായ ഷേർളി അഗസ്റ്റിൻ, ഗ്‌ളോറി പൗലോസ്, ടിസി ജോബ്, ഷൈനി ഷാജി, ഷൈനി സന്തോഷ്, ഡാനിമോള്‍ വർഗ്ഗീസ്, ഷാന്റി ടോമി, ബിന്ദു ബെന്നി, ഹണി, ബൈജുമോള്‍ രാജേഷ് എന്നിവരും പ്രസംഗിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്ബർ ഷൈനി റെജി സ്വാഗതവും മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യാച്ചൻ ആരനോലിയ്ക്കല്‍ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button