ഓപ്പറേഷന് ഡി ഹണ്ട്; ജില്ലയില്‍ 171 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ലഹരിയുടെ ഉപയോഗവും വില്‍പ്പനയും തടയുകയെന്ന ലക്ഷ്യത്തോടെ പോലീസ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഒാപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയില്‍ ഇന്നലെ വരെ 171 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ജില്ലയില്‍ ഫെബ്രുവരി 22 മുതല്‍ ഇന്നലെ വരെ 5628 പേരെ പരിശോധിച്ചു.176 പേരെ അറസ്റ്റ് ചെയ്തു.ഏഴുപേരെ ജയിലില്‍ അടച്ചു. രണ്ട് കിലോയിലധികം ഉണക്കക്കഞ്ചാവും ഒരു കഞ്ചാവ് ചെടിയും 115 കഞ്ചാവ് ബീഡികളും കണ്ടെത്തി.105 ഗ്രാം ഹാഷിഷ് ഓയില്‍, 0.97 ഗ്രാം മെത്താംഫിറ്റാമിന്‍, ഒരുഗ്രാമിലധികം എംഡിഎംഎ എന്നിവയും പോലീസ് പരിശോധനയില്‍ കണ്ടെടുത്തു.ലഹരി വസ്തുക്കള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെയാണ് പരിശോധന തുടരുന്നത്. വഴിയോരങ്ങളിലെ പെട്ടിക്കടകളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജുകളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും വാഹനങ്ങളിലുമടക്കം പോലീസ് പരിശോധന നടത്തുന്നുണ്ട്.തുടര്‍ന്നും ജില്ലയിലുടെനീളം നിരന്തര പരിശോധനകള്‍ നടത്തുമെന്നും ലഹരി മാഫിയക്കെതിരേ കര്‍ശന നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.