അലുവ അതുലിന്റെ കോടതി വളപ്പിലെ റീല്‍സ് ചിത്രീകരണം; പൊലീസ് കേസെടുത്തു

കൊല്ലം: കൊലക്കേസ് പ്രതി അലുവ അതുലും സംഘവും കോടതി വളപ്പില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജഡ്ജിയുടെ പരാതിയില്‍ കരുനാഗപ്പള്ളി പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു കൊലക്കേസ് പ്രതിയായ അലുവ അതുലുംക്രിമിനല്‍ കേസ് പ്രതികളും ചേര്‍ന്ന് കോടതി വളപ്പില്‍ റീല്‍സ് ചിത്രീകരിച്ചത്. ഇത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ജഡ്ജി പരാതി നല്‍കുകയായിരുന്നു.കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയാണ് അലുവ അതുല്‍. ഇക്കഴിഞ്ഞ ഏപ്രില്‍ പതിനാറിനായിരുന്നു അലുവ അതുല്‍ അറസ്റ്റിലാകുന്നത്. ആദ്യം ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ആലുവയില്‍ വാഹനപരിശോധനയ്ക്കിടെ കുഞ്ഞിനെയും ഭാര്യയെയും വഴിയില്‍ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. പിന്നീട് തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്