ഇടുക്കിയെ മിടുക്കിയാക്കാൻ ഹോട്ടല്‍ മേഖലയ്ക്ക് നിര്‍ണായകപങ്ക്: മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ:ഇടുക്കിയെ ലോകത്തിനു മുമ്പി ല്‍ മിടുക്കിയാക്കി നിലനിർത്താൻ ഹോട്ടല്‍ മേഖലയ്ക്ക് നിർണായകമായ പങ്കാണുള്ളതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോട്ടല്‍ മേഖല നേരിടുന്ന പ്രശ്നങ്ങളില്‍ സർക്കാരിന്റെ അടിയന്തരശ്രദ്ധയും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് എം.എസ് അജി അദ്ധ്യക്ഷത വഹിച്ചു. ഹോട്ടല്‍ മേഖല നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് മുഖ്യപ്രഭാഷണത്തില്‍ കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി.ജയപാല്‍ സംസാരിച്ചു.പി .ജെ ജോസഫ് എം.എല്‍.എ ലഹരി വിരുദ്ധ ക്യാമ്ബയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.സലിംകുമാർ, സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി.മത്തായി ,എം.ജെ ജേക്കബ് ,ജിമ്മി മറ്റത്തിപ്പാറ, മർച്ചന്റ്സ് സോസിയേഷൻ പ്രസിഡന്റ് രാജു തരിണിയില്‍, സന്തോഷ് പാർക്കോ, വി.വി. ജിനു, കെ.എച്ച്.ആർ.എ സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, സംസ്ഥാന ജില്ലാ ഭാരവാഹികളായ അസീസ് മൂസ ,എ.മുഹമ്മദ് രാജ, ടിജെ മനോഹരൻ മുഹമ്മദ് ഷാജി ,പി.കെ.മോഹനൻ ( ജില്ലാ സെക്രട്ടറി), ജയൻ ജോസഫ് (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ) ,ഫിലിപ്പ് കുട്ടി, വി .പ്രവീണ്‍ എന്നിവർ സംസാരിച്ചു.