കാട്ടുപന്നികളുടെ ആക്രമണത്തില്‍ നിന്നും ഗൃഹനാഥൻ തല നാരിഴക്ക് രക്ഷപ്പെട്ടു

കട്ടപ്പന : കട്ടപ്പന നത്തുകല്ലില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപന്നികളുടെ അക്രമണത്തില്‍ നിന്നും ഗൃഹനാഥൻ തല നാരിഴക്ക് രക്ഷപ്പെട്ടു.നെയ് വേലിക്കുന്നേല്‍ സെബാസ്റ്റ്യൻ കുര്യനാണ് പന്നിയുടെ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്. പകല്‍ വീടിനു പുറത്തേക്ക് ഇറങ്ങിയ സമയത്താണ് രണ്ട് പന്നികള്‍ കൃഷിയിടത്തില്‍ നിന്നും ഇദ്ദേഹത്തിന്റെ മുൻപിലേക്ക് എടുത്തുചാടിയത് . ശബ്ദം കേട്ടതോടെ ഓടി വീടിനകത്ത്കയറിയതിനാല്‍ തലനാരിഴക്കാണ് താൻ അക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് ഇദ്ദേഹം പറയുന്നു. മുബ് രാത്രി സമയങ്ങളിലാണ് കാട്ടുപന്നികള്‍ കൃഷിയിടത്തില്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പകല്‍സമയത്തും സജീവമാണ്. ഇതിനുശേഷം വീണ്ടും സമീപത്തെ കൃഷിയിടത്തില്‍ ഈ കാട്ടുപന്നികളെ കണ്ടതായും സെബാസ്റ്റ്യൻ പറഞ്ഞു. മനുഷ്യന്റെ സ്വൈര്യ ജീവിതത്തിന് തന്നെ കാട്ടുപന്നികള്‍ ഭീഷണി സൃഷ്ടിക്കുകയാണ്. വീടിന് പുറത്ത് ഇറങ്ങണമെങ്കില്‍ ഭയപ്പെടേണ്ട സാഹചര്യമാണ് നിലവിലെന്നും നാട്ടുകാർ പറയുന്നു.