News
ഇടുക്കി അണക്കെട്ടില്‍ രണ്ടു ദിവസത്തിനിടെ അഞ്ചടി വെള്ളം ഉയര്‍ന്നു

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ രണ്ടു ദിവസത്തിനിടെ 5.43 അടി വെള്ളമുയർന്നു. തിങ്കളാഴ്ച രാവിലെ പത്തിന് ജലനിരപ്പ് 2331.03 അടിയായിരുന്നു.ഇന്നലെ വൈകുന്നേരം നാലിന് 2336.46 അടിയായി ഉയർന്നു. 2403 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി.ജില്ലയില്‍ കഴിഞ്ഞ രണ്ടുദിവസവും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ഇതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തി പ്രാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി നിലവില്‍ 35 ശതമാനം വെള്ളമുണ്ട്.