ഇടുക്കി: ബൈസൺവാലി ഗവ. സ്കൂളിൽ പേപ്പർ സ്പ്രേ ആക്രമണം: 6 വിദ്യാർത്ഥികൾ ആശുപത്രിയിൽ

*ഇടുക്കി: ബൈസൺവാലി ഗവ. സ്കൂളിൽ പേപ്പർ സ്പ്രേ ആക്രമണം: 6 വിദ്യാർത്ഥികൾ ആശുപത്രിയിൽ*ജില്ലയിലെ ബൈസൺവാലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ നടന്ന സംഘർഷസഹിതമായ സംഭവത്തിൽ ആറു വിദ്യാർത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം രാവിലെ 9 മണിയോടെയാണ് നടന്നത്.സ്കൂളിലെ പ്ലസ് ടു വിഭാഗത്തിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി, കൂടെ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥിനീ യുമായുള്ള ബന്ധം ചോദ്യംചെയ്യാനെത്തിയ വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾക്ക് നേരെ പേപ്പർ സ്പ്രേ ഉപയോഗിച്ചെന്ന് . തുടർന്ന്, വിദ്യാർത്ഥിയുടെ കൈയിൽ നിന്നു സ്പ്രേ പിടിച്ചെടുത്ത മാതാപിതാക്കൾ മറ്റ് വിദ്യാർത്ഥികൾക്ക് നേരെയും അതുപയോഗിച്ചു പേപ്പർ സ്പ്രേയുടെ പ്രഭാവം മൂലം ശ്വാസതടസം, കണ്ണിന് വേദനയും അനുഭവപ്പെട്ട നിരവധി വിദ്യാർത്ഥികളെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 6 വിദ്യാർത്ഥികളും ചികിത്സയിൽ തുടരുകയാണ്.വിവാദത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥിനിയുടെ മാതാവ് പി.ടി.എ കമ്മിറ്റിയിലെ അംഗമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യമായ നടപടികൾ സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പും സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. രാജാക്കാട് പോലീസ് നടപടികൾ സ്വീകരിച്ചുവിദ്യാർത്ഥിയുടെ കൈയിൽ പേപ്പർ സ്പ്രേ എങ്ങനെ എത്തിയതാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്. സ്കൂൾ അധ്യാപകരുടെ ഭാഗത്തു സുരക്ഷാ വീഴ്ചയാണോ ഇതിന് പിന്നിലെന്നതിൽ വ്യക്തത വരുത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.