News
ഇടുക്കി രാജകുമാരി ഖജനാപ്പാറക്ക് സമീപം മുന്നൂറ് ഏക്കറിൽ ഏലത്തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി:പോലീസ് അന്വേഷണം ആരംഭിച്ചു

*രാജാക്കാട്▪️* രാജകുമാരി ഖജനാപ്പാറക്ക് സമീപം മുന്നൂറ് ഏക്കറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കണ്ണൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത് .രാവിലെ കൃഷിയിടത്തിൽ ജോലിക്കായി എത്തിയവരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതായി രാജാക്കാട് പോലീസ് പറഞ്ഞു. സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. വിവിധ സ്റ്റേഷനുകളിലെ മിസിംഗ് കേസുകളും പോലീസ് അന്വേഷിക്കുന്നുണ്ട്.



