dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇഡി ഉദ്യോഗസ്ഥനെതിരെ കൈക്കൂലി കേസിൽ പരാതി നൽകിയ ആളുടെ അഞ്ചരക്കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

അനീഷ് ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള അഞ്ചരക്കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്

കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസിലെ പരാതിക്കാരന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസ് ഒതുക്കി തീര്‍ക്കാന്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് ഇഡി ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയ അനീഷ് ബാബുവിന്റെ സ്വത്തുക്കളാണ് കണ്ടെത്തിയത്

അനീഷ് ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള അഞ്ചരക്കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കൊട്ടാരക്കരയിലെ വീടും റബ്ബര്‍ എസ്റ്റേറ്റും രണ്ട് കമ്പനികളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. കശുവണ്ടി കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി നടപടി. അനീഷ് ബാബുവിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാണ്ടി കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കി.

കൊട്ടാരക്കരയിലെ വീടും റബ്ബര്‍ എസ്റ്റേറ്റും രണ്ട് കമ്പനികളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. കശുവണ്ടി കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ ഡി നടപടി. അനീഷ് ബാബുവിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൊച്ചി ഓഫീസില്‍ എത്തണമെന്ന് വ്യക്തമാക്കി ഇഡി സമന്‍സ് നല്‍കിയിട്ടുണ്ട്.ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരെയാണ് അനീഷ് പരാതി നല്‍കിയിരുന്നത്. ഒന്നാം പ്രതിയാക്കിക്കൊണ്ട് ഇയാള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അനീഷിന് ഇഡി സമന്‍സയച്ചത്. ഇഡിയുടേത് പ്രതികാര നടപടിയാണെന്ന് അനീഷ് കോടതിയില്‍ പറഞ്ഞത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button