News
ഇത് കത്തും അല്ലെങ്കിൽ കത്തിക്കും; ബി ഉണ്ണികൃഷ്ണൻ-നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ ക്രിസ്റ്റഫറാണ് ഉണ്ണികൃഷ്ണന്റെ അവസാനത്തെ ചിത്രം.നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയിൽ ആരംഭിച്ചു. ഇതുവരെ ടൈറ്റിൽ നൽകാത്ത ചിത്രം ഒരു ത്രില്ലർ ആയിരിക്കുമെന്നാണ് അഭ്യൂഹം. ഏറെ നാളുകൾക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ തന്നെ തിരക്കഥ രചിക്കുന്ന ചിത്രമെന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ ക്രിസ്റ്റഫറാണ് ഉണ്ണികൃഷ്ണന്റെ അവസാനത്തെ ചിത്രം.



