News
കൊല്ലം കടയ്ക്കലില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

കൊല്ലം: കടയ്ക്കലില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തൃക്കണ്ണാപുരം പാങ്ങലുകാട് വെണ്ണിയോട് സ്വദേശി അല്‍ത്താഫ് (21) ആണ് മരിച്ചത്. കോട്ടപ്പുറം ഗ്യാസ് ഗോഡൗണിന് സമീപമായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ കോട്ടപ്പുറം സ്വദേശി സോമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.