News
ഇന്നലെ ഇടുക്കി കല്ലാർകുട്ടി പാലത്തിൽ നിന്നും ഡാമിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി:അഞ്ചാം മൈൽ സ്വദേശിയാണ് മരണപ്പെട്ടത്

കല്ലാർകുട്ടി പാലത്തിൽ നിന്നും ഡാമിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി..അഞ്ചാം മൈൽ സ്വദേശിയാണ് ജനാർദ്ദനൻ എന്ന ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്…ഇന്നലെ വൈകുന്നേരം കല്ലാർകുട്ടി ~രാജാക്കാട് റോഡിലെ പാലത്തിൽ നിന്നും ചാടുകയായിരുന്നു.. കരയ്ക്ക് ചെരുപ്പും കണ്ടെത്തിയിരുന്നു.. വിവരമറിഞ്ഞു അടിമാലി ഫയർ ഫോഴ്‌സ്,പോലീസ് നാട്ടുകാർ ചേർന്ന് രാത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല..ഇന്ന് രാവിലെ തൊടുപുഴയിൽ നിന്നുള്ള സ്കൂബാ ടീം സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയും ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.. കരയ്ക്ക് എത്തിച്ച മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി…



