ഇന്നും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. പവന് 320 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 72,840 രൂപയാണ്. ഒരു ഗ്രാമിന് 9,105 രൂപയാണ് വില. നാല് ദിവസം കൊണ്ട് 1,500 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ മാസം ആരംഭിച്ചത് മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ഇടിവ് സ്വര്‍ണവില കുറയ്ക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും അതിന് വിപരീതമായി സ്വര്‍ണവില ഉയരുകയാണ ചെയ്തത്.സ്വര്‍ണ വിലയില്‍ വന്‍കുതിപ്പോടെയാണ് ജൂലൈ മാസം ആരംഭിച്ചത്. ജൂലൈ ഒന്നിന് സ്വര്‍ണവില പവന് 840 രൂപ വര്‍ധിച്ച് 72,160 രൂപയിലെത്തി. തൊട്ടടുത്ത ദിവസം വില വീണ്ടും ഉയര്‍ന്നു. പവന് 360 രൂപ കൂടി 72,520 രൂപയിലെത്തി. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നത്. ഈ മാസം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്