ഇരട്ടയാർ ഗ്രാമപഞ്ചായത്തിന് പുതിയ സ്റ്റേഡിയം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

ഇരട്ടയാറിലെ കായിക പ്രേമികൾക്കായി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം പണികൾ ആരംഭിച്ചു MM മണി MLA യുടെ ആസ്തിവികസന ഫണ്ട് എന്നിവ ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കിയാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. ഇപ്പോൾ ഗ്രൗണ്ട് ലെവലിങ് ആണ് നടന്നുകൊണ്ടിരിക്കുന്നതു. അതിനു ശേഷം സൈഡ് വാൾ നിർമ്മാണം.മുന്ന് വശവും ഫെൻസിങ്.വിപുലമായ ഫ്ലഡ് ലൈറ്റ് സിസ്റ്റം എന്നിവ സ്ഥാപിക്കും. പണികൾ പൂർത്തീകരിക്കുമ്പോൾ ഫുട്ബോൾ വോളിബോൾ. ക്രിക്കറ്റ്. ഷട്ടിൽ ബാഡ്മിന്റൺ. അത് ലെറ്റിക്സ് മുതലായ കളികൾ പകലും രാത്രിയിലും കളിക്കാനുള്ള സൗകര്യം ഇവിടെ സജ്ജമാകും. ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആനന്ദ് വിളയിൽ,വൈസ് പ്രസിഡന്റ് ശ്രീമതി രജനി സജി,മുൻ പ്രസിഡന്റ് ജിൻസൺ വർക്കി, ജിഷ ഷാജി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീ ജോസ്കുട്ടി കണ്ണമുണ്ട, ലാലിച്ചൻ വള്ളക്കട . ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ ജോസ് കുട്ടി അരീപറമ്പിൽ,ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷൻ പ്രസിഡന്റ് ഡൊമിനിക് സർ എന്നിവർ നിർമ്മാണ പ്രവർത്തനത്തിന് നേതുർത്വം നൽകുന്നു സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാകുന്നതോടെ നിരവധിയായ കായിക പ്രതിഭകളെ വാർത്തെടുക്കാനും, അവർക്ക് വേണ്ട പരിശീലനം നൽകുവാനും കഴിയും