dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സൂചനാ പണിമുടക്ക് : ജില്ലാ കളക്ടര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി

പൈനാവ് : അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തില്‍ 22ന് സംഘടിപ്പിച്ചിട്ടുള്ള സൂചന പണിമുടക്കിന് മുന്നോടിയായി ജില്ലാ കളക്ടർക്ക് പണിമുടക്ക് നോട്ടീസ് നല്‍കി.വനിതകള്‍ ഉള്‍പ്പെടെ 100 കണക്കിന് ജീവനക്കാർ പ്രതിഷേധ പ്രകടനമായിഎത്തിയാണ് പണിമുടക്ക് നോട്ടീസ് കൈമാറിയത്. അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതി ജില്ലാ ചെയർമാൻ ഡോ. ജെയ്സണ്‍ ജോർജ്ജ്, കണ്‍വീനർ ഡി. ബിനില്‍ , ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എസ് .സജീവ്, കെ.ജി. ഒ . എഫ് ജില്ലാ പ്രസ്സിഡന്റ് അബ്ദുള്‍ ഫത്ത, സെക്രട്ടറി അഭിജിത്ത്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ .എസ് രാഗേഷ്, സെക്രട്ടറി ആർ. ബിജുമോൻ , സംസ്ഥാന കമ്മറ്റി അംഗം കെ .വി സാജൻ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ കളക്ടർ വി .വിഗ്‌നേശ്വരിക്ക് പണിമുടക്ക് നോട്ടീസ് കൈമാറിയത്.തുടർന്ന് നടന്ന പ്രതിഷേധ യോഗം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എസ്. സജീവ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക സർവീസ് സംഘടന ജില്ല ചെയർമാൻ ഡോ. ജയ്സണ്‍ ജോർജിന്റെ അധ്യക്ഷതയില്‍ ചേർന്ന കെ ജി ഒ എഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് പി എച്ച്‌, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ .വി സാജൻ, ജില്ല പ്രസിഡന്റ് കെ എസ് രാഗേഷ്, വനിത കമ്മറ്റി പ്രസിഡന്റ് ആൻസ് ജോണ്‍, സെക്രട്ടറി സി. ജി അജിഷ തുടങ്ങിയവർ സംസാരിച്ചു. സമരസമിതി ജില്ലാ കണ്‍വീനർ ഡി. ബിനില്‍ സ്വാഗതവും കെ .ജി .ഒ .എഫ് ജില്ല ട്രഷറർ ജെയ്സിമോള്‍ കെ ജെ നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button