dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇലക്‌ട്രിക് വാഹന വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് സമാനമാകും; ആറ് മാസത്തിനകം സംഭവിക്കുമെന്ന് ഗഡ്കരി

: ആറ് മാസത്തിനകം രാജ്യത്ത് ഇലക്‌ട്രോണിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹന വിലയ്ക്ക് സമാനമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി.212 കിലോ മീറ്റര്‍ ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണം അടുത്ത മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.’ആറ് മാസത്തിനകം ഇലക്‌ട്രോണിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങള്‍ക്ക് സമാനമായി മാറും. ചിലവ് കുറയ്ക്കുക, മലിനീകരണ നിയന്ത്രണം, തദ്ദേശീയമായ നിര്‍മ്മാണം എന്നിവയാണ് സര്‍ക്കാര്‍ നയം’, എന്നും നിധിന്‍ ഗഡ്കരി പറഞ്ഞു.

രാജ്യത്തെ മൂന്നാമത്തെ വലിയ സമ്ബദ് വ്യവസ്ഥയാക്കാന്‍ അടിസ്ഥാനസൗകര്യവികസനം ഉണ്ടാവണമെന്നും മന്ത്രി സൂചിപ്പിച്ചു. മികച്ച റോഡുകള്‍ നിര്‍മ്മിക്കുന്നതിലൂടെ ലോജിസ്റ്റിക് കോസ്റ്റ് കുറയ്ക്കാനാകുമെന്നും റോഡ് നിര്‍മ്മാണത്തിന്റെ ചെലവ് കുറയ്ക്കുന്നതിനായി നൂതന ടെക്‌നോളജിയും ഉപയോഗപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button