News
ഇൻഫാം ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു

ഉപ്പുതറ: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇൻഫാം ഉപ്പുതറ കാർഷിക താലൂക്കിന്‍റെ നേതൃത്വത്തില്‍ ഇൻഫാം അംഗങ്ങള്‍ക്കായി ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു.ഇൻഫാം കാർഷിക താലൂക്ക് ഡയറക്ടർ ഫാ. സിബി അറയ്ക്കല്‍ തൈകളുടെ വിതരണോത്ഘാടനം നിർവഹിച്ചു. ഇൻഫാം ഉപ്പുതറ താലൂക്കിന് കീഴില്‍ പ്രവർത്തിക്കുന്ന ഗ്രാമ സമിതികള്‍ക്കായാണ് ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തത്.മുന്തിയയിനം ചെറുനാരകം, ബഡ്നെല്ലി, ബഡ് മാവ്, കറിവേപ്പ്, കോവല്‍, സീതാപ്പിള്‍, എന്നിവയുടെ 12000 തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. താലൂക്ക് രക്ഷാധികാരി ഫാ. ഡൊമനിക് കാഞ്ഞിരത്തിനാല്‍ പരിസ്ഥിതിദിന സന്ദേശം നല്കി. സന്തോഷ് കോട്ടിരി,ജോസ് വടക്കേടം, ഡോ.പി.വി. മാത്യു, ഡെയ്സി സാബു, ജോയി കട്ടക്കയം, ഷിബു പനന്തോട്ടം, മനോജ് കിളക്കാട്ട്, ജയിംസ് വെട്ടുകുഴി,സണ്ണി തുടങ്ങിയവർ നേതൃത്വം നല്കി.