dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഈശ്വരനും പ്രേക്ഷകര്‍ക്കും നന്ദി… ഈ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നു. മോഹൻലാൽ

കൊച്ചി: ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരത്തിന് നേടിയതിൽ സന്തോഷം പങ്കുവെച്ച് മോഹൻലാൽ. എല്ലാവർക്കും നന്ദിയെന്നും ഒപ്പം പ്രവർത്തിച്ച പലരും ഇന്ന് തന്റെ കൂടെയില്ലെന്നും നടൻ പറഞ്ഞു. ഈ നിമിഷത്തിൽ അവരെയെല്ലാം ഓർക്കുന്നുവെന്നും അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമെന്നും നടൻ പറഞ്ഞു. ഇന്ന് കൊച്ചിയിൽ നടന്ന പ്രസ്സ് മീറ്റിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.എല്ലാവർക്കും നന്ദി, സിനിമാ ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്…മഹാരഥന്മാർക്ക് ലഭിചിച്ചിട്ടുള്ള അവാർഡാണ് ഇത്. ലഭിച്ചതിൽ വലിയ അഭിമാനം അവാർഡ് മലയാള സിനിമക്ക് സമർപ്പിക്കുന്നു. ഒപ്പം പ്രവർത്തിച്ച പലരും ഇന്ന് ഇല്ല, അവരെയും ഈ നിമിഷത്തിൽ ഓർക്കുന്നു. ഒരുപാട് അവാർഡുകൾ കിട്ടിയിട്ടുണ്ടെങ്കിലും ഇതിന് വളരെ പ്രത്യേകതയുണ്ട്. ഈശ്വരനോടും പ്രേക്ഷകരോടും നന്ദി’, മോഹൻലാൽ പറഞ്ഞു.2023ലെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ആണ് മോഹൻലാലിന് ലഭിച്ചത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button