dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഈസ്റ്ററിനും വിഷുവിനും വിൽക്കാനെത്തിച്ചത്; ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ 5.599 ഗ്രാം എംഡിഎംഎയുമായി പിടിയിൽ

തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ TW/PR/21 നമ്പർ ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ നിന്നാണ് പ്രതി പിടിയിലായത്.കൊച്ചി: ഈസ്റ്റർ വിഷു പ്രമാണിച്ച് വിൽപ്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നും എത്തിച്ച 5.599 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. എറണാകുളം ജില്ലയിലെ തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ TW/PR/21 നമ്പർ ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ നിന്നാണ് പ്രതി പിടിയിലായത്. കണ്ണൂർ സ്വദേശിയായ അനൂപ് എ കെ(24) ആണ് പിടിയിലായത്. എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിലാണ് കേസ് ​രജിസ്റ്റ‍ർ ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ ധീരു ജെ അറയ്ക്കൽ, സെയ്ദ് വി. എം, ജിഷ്ണു, ഇഷാൽ അഹമ്മദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ റസീന വി. ബി എന്നിവർ ചേ‍‌ർന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button