dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പിന്നിൽ രാജ്യാന്തര ലോബി’; പെട്രോളിലെ എഥനോൾ 20 ശതമാനമാക്കാനുള്ള തീരുമാനത്തിനെതിരായ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: പെട്രോളിലെ എഥനോൾ 20 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാരിന്റെ വിശദീകരണം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. പൊതുതാൽപര്യ ഹർജിക്ക് പിന്നിൽ രാജ്യാന്തര ലോബിയാണ് എന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ മറുപടി.എല്ലാ ആശങ്കകളും പരിഗണിച്ച ശേഷമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനമെടുത്തത്. രാജ്യത്ത് എന്ത് നടപ്പാക്കണമെന്ന തീരുമാനത്തെ സ്വാധീനിക്കാനാണ് ലോബിയുടെ ശ്രമമെന്നുമായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി. പെട്രോളിലെ എഥനോൾ 10-ൽ നിന്ന് 20 ശതമാനമായി ഉയർത്തുന്നത് വാഹനങ്ങളുടെ ക്ഷമതയെ ബാധിക്കുമെന്നായിരുന്നു പൊതുതാൽപര്യ ഹർജിയിലെ പ്രധാന വാദം.എഥനോൾ കലർത്തിയ പെട്രോൾ ഇന്ധനക്ഷമത ഗണ്യമായി കുറയ്ക്കുന്നതിന് കാരണമാകുമെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിരുന്നു. 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ (ഇ20) ഉപയോഗിക്കുമ്പോൾ മൈലേജ് കുറയുമെന്നായിരുന്നു കണ്ടെത്തൽ. പെട്രോളിനേക്കാൾ ഊർജ സാന്ദ്രത കുറവാണ് എഥനോളിനെന്നും അതിനാൽ മൈലേജിൽ കുറവ് വരാൻ സാധ്യതയുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. എഥനോൾ കലർത്തിയ പെട്രോൾ മൈലേജിനെ കാര്യമായി ബാധിക്കുമെന്നാണ് ഉപഭോക്താക്കളും വിദഗ്ധരും പറയുന്നത്. എഥനോൾ കലർത്തിയ പെട്രോളിൽ ഓടുന്ന ഫോർ വീലറുകൾക്ക് മൈലേജിൽ 1-2 ശതമാനം കുറവ് അനുഭവപ്പെട്ടേക്കാം. അതേസമയം മറ്റ് വാഹനങ്ങൾക്ക് 3-6 ശതമാനം കുറവ് ഉണ്ടായേക്കാം. ഇ10, ഇ20 പെട്രോളിനായി ഡിസൈൻ ചെയ്ത വാഹനത്തിൽ 1-2 ശതമാനം വരെയാണ് മൈലേജ് കുറയുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button