News
അടിമാലിയില്‍ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

ഇടുക്കി: അടിമാലിയില്‍ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.380 ഗ്രാം കഞ്ചാവ് പ്രതികളില്‍ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.ചാറ്റുപാറ സ്വദേശി അഖിലേഷ്, കളരിക്കല്‍ക്കുടി സ്വദേശി അഭിനവ്, കുത്തുപാറ സ്വദേശി ആല്‍വിൻ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ അടിമാലി, വെള്ളത്തൂവല്‍ പ്രദേശങ്ങളില്‍ സ്ഥിരമായി കഞ്ചാവ് വില്‍ക്കുന്നവരാണെന്ന് എക്സൈസ് അറിയിച്ചു.



