News
എന്‍റെ സ്വന്തം മോഹനന്‍പിള്ളേ..എവിടെയാണ്?’;തളിക്കുളത്തെ ഖാദര്‍ കൊല്ലത്തെ പ്രിയസുഹൃത്തിനെ തേടുന്നു,സഹായിക്കാമോ

സമൂഹമാധ്യമങ്ങളിൽ പഴയ ചിത്രത്തോടൊപ്പം കുറിപ്പ് പങ്കുവെച്ചെങ്കിലും മോഹനൻ പിള്ളയെ ഖാദറിന് കണ്ടെത്താനായിട്ടില്ലകൊല്ലം: ജീവിതത്തിലെ തിരക്കിട്ട ഓട്ടങ്ങൾക്കിടെ വർഷങ്ങൾക്കു മുൻപ് പിരിയേണ്ടി വന്ന സുഹൃത്തിനെ തേടി തൃപ്രയാർ സ്വദേശിയായ പ്രവാസിയുടെ കാത്തിരിപ്പ്. തളിക്കുളം സ്വദേശിയായ അബ്ദുൾ ഖാദറാണ് കൊല്ലം സ്വദേശിയായ തന്റെ സുഹൃത്ത് മോഹനൻ പിള്ളക്കായി കാത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പഴയ ചിത്രത്തോടൊപ്പം കുറിപ്പ് പങ്കുവെച്ചെങ്കിലും മോഹനൻ പിള്ളയെ കണ്ടെത്താനായിട്ടില്ല. എന്നാൽ ശ്രമം ഇപ്പോഴും തുടരുകയാണ് ഖാദർ.



