dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കർഷക ദുരിതം പിണറായി സർക്കാർ കാണുന്നില്ല, കർഷകർ കൂടുതൽ ഉള്ള മണ്ഡലങ്ങൾ ഉണ്ടെന്ന് ഓർത്തോളൂ’; നടനും കർഷകനുമായ കൃഷ്ണപ്രസാദ് സമരത്തിൽ

നെൽ കർഷകരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ കേരള സംയുക്ത കർഷകവേദിയുടെ നേതൃത്വത്തിൽ സപ്ളൈക്കോ ഹെഡ് ഓഫീസ് ഉപരോധിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള കർഷകർ ഉപരോധത്തിന് എത്തി. മാർച്ച്‌ പോലീസ് തടഞ്ഞു. നടനും കർഷകനുമായ കൃഷ്ണപ്രസാദ് സമരത്തിൽ പങ്കെടുത്തു.സർക്കാരിന് ഇതുവരെയും നേരം വെളുത്തിട്ടില്ല എന്ന് കൃഷ്ണപ്രസാദ് വിമർശിച്ചു. കർഷർ മടുത്തു മടുത്തു അങ്ങേയറ്റം എത്തി. കർഷക ആത്മഹത്യ വർധിച്ചു. സിബിൽ സ്കോർ എന്ന വലിയ ദുരന്തം കർഷകർ നേരിടുന്നു. തനിക്കു പൈസ കിട്ടിയത് മാത്രം അല്ല പ്രശ്നം. 245 കോടി രൂപയാണ് ഇനിയും കർഷകർക്ക് നൽകാൻ ഉള്ളത്.പാവപ്പെട്ട കൃഷിക്കാരന്റെ പിച്ച ചട്ടിയിൽ കൈ ഇട്ട് വരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ ബുദ്ധിമുട്ടിക്കരുത്. കർഷകർ കഷ്ടപ്പെട്ട ഫലമാണ് ഉച്ചക്ക് ഓരോരുത്തരും ഉണ്ണുന്നതെന്നും കൃഷ്ണപ്രസാദ്‌ വിമർശിച്ചു.സിവിൽ സപ്ലൈസ് മന്ത്രിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കേന്ദ്ര കുടിശികയിൽ കള്ള കണക്ക് പറയുന്നു. മറ്റു സംസ്ഥാനങ്ങളിൽ സർക്കാർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ കർഷകർക്ക് പ്രോത്സാഹനം ഇല്ല. വെളിച്ചെണ്ണ വില കൂടി. നാല് വർഷമായി കർഷകന് കിട്ടുന്ന നെല്ലിന്റെ വില 28രൂപ.50 പൈസ ആണ്. പിണറായി സർക്കാർ എന്തുകൊണ്ട് പരിഹാരം ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.മന്ത്രിമാർ എ സിയിൽ സുഖിച്ചു നടക്കുന്നു. കർഷകരുടെ ദുരിതം അറിയുന്നില്ല. കർഷകർ ഇനി സംഘടിക്കുകയാണ്. കർഷകർ കൂടുതൽ ഉള്ള മണ്ഡലങ്ങൾ ഉണ്ടെന്ന് ഓർത്തോളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button