News
എറണാകുളത്ത് അഞ്ച് പേരെ കടിച്ച പട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം അയ്യപ്പന്‍കാവില്‍ അഞ്ച് പേരെ കടിച്ച പട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കടിയേറ്റ എല്ലാവരെയും കണ്ടെത്താനായിട്ടില്ല. ആളുകളെ കടിച്ച പട്ടിക്കുഞ്ഞ് ചത്തു. പട്ടിയുടെ കടിയേറ്റവര്‍ വൈദ്യസഹായം തേടിയെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പുണ്ട്. പട്ടി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.