dummy_ads1-01
dummy_ads1-01
previous arrow
next arrow
News

എല്ലാ തെരുവുനായകളെയും നല്‍കാം, കൊണ്ടു പൊയ്ക്കോളൂ’; മൃഗസ്നേഹിയോട് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: തെരുവുനായ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എല്ലാ തെരുവുനായകളെയും നല്‍കാം, കൊണ്ടു പൊയക്കോളൂ എന്ന് മൃഗസ്നേഹിയോട് ഹൈക്കോടതിയുടെ പറഞ്ഞു. തെരുവുനായ പ്രശ്നത്തില്‍ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനെത്തിയ മൃഗസ്നേഹി സാബു സ്റ്റീഫനോടാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.നായകളുടെ ആക്രമണത്തില്‍ എന്താണ് പരിഹാരമെന്നും മൃഗസ്നേഹിയോട് ഹൈക്കോടതിയുടെ ചോദിച്ചു. അതേ സമയം, കേരളത്തില്‍ മാത്രമേ തെരുവുനായ പ്രശ്നമുള്ളൂവെന്നും മറ്റൊരു സംസ്ഥാനത്തും പ്രശ്നമില്ലെന്നും കക്ഷി കോടതിയോട് വിശദീകരിച്ചു. ഇതിന് മറുപടിയായി രാജ്യത്ത് എല്ലായിടത്തും തെരുവുനായ പ്രശ്നമുണ്ടെന്ന് ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.ദില്ലിയിലെ തെരുവുനായ പ്രശ്നത്തിലാണ് സുപ്രിംകോടതി ഇന്ന് സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. മൃഗങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ട്. പക്ഷേ എല്ലാത്തിലും മുകളിലാണ് മനുഷ്യാവകാശം . വന്ധ്യംകരണത്തിനായി നായ്ക്കളെ പിടിച്ച് മൃഗസ്നേഹികളായ സന്നദ്ധ സംഘടനകള്‍ക്ക് നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാം. തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ എല്ലാ മൃഗസ്നേഹികളും മുന്നോട്ടുവരട്ടെയെന്നും ഹൈക്കോടതി അറിയിച്ചുതെരുവുനായ്ക്കള്‍ പെരുകുന്നതിലും വാക്സിനുമായി ബന്ധപ്പെട്ട പരാതികളിലും കടുത്ത ആശങ്ക ഹൈക്കോടതി പ്രകടിപ്പിച്ചു. വാക്സിനെടുത്ത കുട്ടികള്‍ പേവിഷബാധയേറ്റ് മരിച്ച സംഭവം ഗൗരവതരമാണെന്നും തെരുവുനായ ആക്രമണത്തിന് അടിയന്തിര പ്രായോഗിക പരിഹാരം വേണമെന്നും ഹൈക്കോടതി അറിയിച്ചു. വന്യമൃഗ ആക്രമണങ്ങളെപ്പോലെ തെരുവ് നായ ആക്രമണവും പരിഗണിക്കണമെന്നും സംഭവത്തില്‍ എത്ര എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഡിജിപി അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിയെയും ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. തെരുവുനായ വിഷയത്തില്‍ ചീഫ് സെക്രട്ടറിയും സത്യവാങ്മൂലം നല്‍കണം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതിയുടെ ഉത്തരവ്.മൂന്നുലക്ഷം പേരല്ല ആക്രമണത്തിന് ഇരയായത്. നായ്ക്കള്‍ മനുഷ്യരെ ആക്രമിച്ചാല്‍ നായ്ക്കളുടെ ചുമതലക്കാരനായ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കണം. സര്‍ക്കാര്‍ ഗൗരവത്തോടെ വിഷയം പരിഗണിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. അതേ സമയം, തെരുവുനായയുടെ ആക്രമണമേറ്റ നിയമവിദ്യാര്‍ത്ഥിനി കീര്‍ത്തന സരിന്‍ നല്‍കിയ ഹര്‍ജി ഓഗസ്റ്റ് പതിനൊന്നിന് വീണ്ടും പരിഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button