News
എസ്റ്റേറ്റ് ഭൂമി സര്‍വേ ചെയ്യാൻ കൈക്കൂലി; താത്കാലിക സര്‍വേയര്‍ പിടിയില്‍

എസ്റ്റേറ്റ് ഭൂമി സര്‍വേ നടത്തുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ താത്കാലിക സര്‍വേയര്‍ വിജിലന്‍സിൻ്റെ പിടിയില്‍.ഇടുക്കി ബൈസണ്‍വാലി വില്ലേജിലെ താത്കാലിക സര്‍വേയര്‍ ഇടുക്കി പനംകുട്ടി സ്വദേശി നിതിന്‍ എസ് അമ്ബാട്ട് (34) ആണ് അറസ്റ്റിലായത്. എസ്റ്റേറ്റ് ഭൂമി സര്‍വേ നടത്തുന്നതിനായി എസ്റ്റേറ്റ് മാനേജറോട് അമ്ബതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. ഇടുക്കി വിജിലന്‍സ് ടീം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.