dummy_ads1-01
dummy_ads1-01
previous arrow
next arrow
News

എൽഡിഎഫ് മൂന്നാം ഭരണത്തിന് അയ്യപ്പന്റെ മാത്രമല്ല എല്ലാവരുടേയും കടാക്ഷമുണ്ട്’; എം വി ഗോവിന്ദന്‍

ശബരിമലയുടെ പുരോഗതിക്ക് ആഗോള അയ്യപ്പ സംഗമം വലിയ പങ്കുവഹിക്കുമെന്നും സംഗമം ഒരു തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും എം വി ഗോവിന്ദൻതിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ മൂന്നാം ഭരണത്തിന് അയ്യപ്പന്റെ മാത്രമല്ല എല്ലാവരുടേയും കടാക്ഷം ലഭിക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പിന്തുണ നൽകിയതിന് പിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം. മൂന്നാം ടേമിലേക്കുള്ള യാത്രയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ട്. രണ്ടാം ഭരണം തന്നെ ചരിത്രത്തിൽ ആദ്യമാണ്. മൂന്നാം ഭരണം എന്നത് പുതിയ അധ്യായമായിരിക്കും. അയ്യപ്പന്റെ മാത്രമല്ല, എല്ലാവരുടേയും കടാക്ഷം ലഭിക്കുന്നുണ്ടെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ എം വി ഗോവിന്ദന്‍റെ പ്രതികരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button