News
ആലുവയിൽ വയോധിക ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ

കൊച്ചി: ആലുവയിൽ വയോധിക ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് മരിച്ച നിലയില്‍. ശാന്തമണിയമ്മയാണ് (71) മരിച്ചത്. ആലുവ ബാങ്ക് കവല ബീവറേജിന് സമീപം ഉള്ള ഫ്ലാറ്റിൻ്റെ 7-ാം നിലയിൽ നിന്ന് ഇവർ ചാടിയതാണെന്നാണ് വിവരം.
രാവിലെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റിന്റെ മുകളിൽ നിന്ന് ചാടി മരിച്ചതാണെന്നാണ് പ്രദേശവാസികൾ പൊലീസ്നെ അറിയിച്ചത്. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)