News
ഒന്നേകാൽ കിലോ കഞ്ചാവുമായി യുവതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊച്ചി: ഒന്നേകാൽ കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹിൽപാലസ് പോലീസാണ് പ്രതികളെ പിടികൂടിയത്.തലശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെമ്പിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശേരി വീട്ടിൽ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽ എം ദേവിക(22) എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.



