News
എംടി വാസുദേവൻ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കാര്‍ഡിയോളജി ഡോക്ടേഴ്‌സിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എംടി. മറ്റ് വിദഗ്ധ ഡോക്ടര്‍മാരും എംടിയെ നിരീക്ഷിക്കുന്നുണ്ട്.മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നു എന്നാണ് മെഡിക്കല്‍ സംഘം അറിയിച്ചത്. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.