ഒരു മണിക്കൂറുകൊണ്ട് പരിഹരിക്കാൻ കഴിയുമായിരുന്ന മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടിയത് സംസ്ഥാന സർക്കാർ’: രമേശ് ചെന്നിത്തല

മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടി കൊണ്ടുപോയത് സംസ്ഥാന സർക്കാരെന്ന് കോൺഗസ് നേതാവ് രമേശ് ചെന്നിത്തല. ചർച്ചകളിലൂടെ ഒരു മണിക്കൂറുകൊണ്ട് ഇത് പരിഹരിക്കാൻ കഴിയുമായിരുന്നു. വിഷയം പരിഹരിക്കാൻ ഗവൺമെൻറ് ആണ് ശ്രമിക്കേണ്ടത്.മുനമ്പം വിഷയത്തിൽ എല്ലാ മുസ്ലിം സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ്. ഇരു കൂട്ടരുമായി സംസാരിച്ച് വിഷയം പരിഹരിക്കാൻ ആണ് സർക്കാർ ശ്രമിക്കേണ്ടത്. വർഗീയശക്തികൾക്ക് മുതലെടുക്കാനുള്ള സാഹചര്യം സർക്കാർ ഇനിയെങ്കിലും ഒഴിവാക്കണം.ഇരു കൂട്ടരുമായി സംസാരിച്ച് വിഷയം പരിഹരിക്കാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ല. സർക്കാർ ചർച്ചയിലൂടെ ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കണം. ഐഎൻടിയുസിക്ക് ഒരു നിലപാട് പാർട്ടിക്ക് മറ്റൊരു നിലപാട് ഈ രീതിയിൽ പോകാൻ കഴിയില്ല.പാർട്ടി നേതൃത്വം നടപടി എടുത്തിട്ടുണ്ട്. നടപടിയെടുത്തതിൽ യാതൊരു തെറ്റുമില്ല. താക്കീത് മാത്രം മതിയായിരുന്നു എന്ന ചോദ്യത്തിന് പാർട്ടി ലീഡറാണ് ആ കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല മറുപടി നൽകി