dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഓൺലൈനായി പശുവിൽപന; കർഷകൻ കബളിപ്പിക്കപ്പെട്ടു, തട്ടിപ്പുകാർ കവർന്നത് ഒരു ലക്ഷം രൂപ!

കണ്ണൂർ: വലിയ വിലക്കുറവിൽ പശുക്കളെ വില്പന നടത്തുന്നുണ്ടെന്ന് സാമൂഹികമാധ്യമത്തിൽ വീഡിയോ പരസ്യം കണ്ട് ഓർഡർ ചെയ്ത മട്ടന്നൂർ സ്വദേശിയായ യുവാവിന് ഒരുലക്ഷം രൂപ നഷ്ടമായി. വീഡിയോയിൽ പ്രദർശിപ്പിച്ച ഫോൺ നമ്പറിൽ വിളിച്ചപ്പോൾ ഫാമിലെ പശുക്കളുടെ ഫോട്ടോയും വീഡിയോയും നൽകി വിശ്വസിപ്പിച്ചു. ഇതേത്തുടർന്ന് യുവാവ് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം അയച്ചുകൊടുത്തു.പിന്നീട് പശുക്കളെ വാഹനത്തിൽ കയറ്റി അയക്കുന്ന ഫോട്ടോയും വീഡിയോയും വാട്‌സാപ്പ് വഴി യുവാവിന് അയച്ചുകൊടുത്തു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പശുക്കൾ എത്താതായതോടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി അറിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button