കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികൾ പോലീസിന്റെ പിടിയിൽ

കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികൾ പോലീസിന്റെ പിടിയിൽ ===================================================28.07.2025 തിയതി 2.010 കിലോ ഗ്രാം ഉണക്ക ഗഞ്ചാവ് വില്പന നടത്തുന്നതിനായി കൈവശം വെച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റഫികുൽ സെഖ് (36), ലോടിബ് മുണ്ടൽ (22) എന്നിവരെ പോലീസ് പിടികൂടി. ഇവരുടെ താമസസ്ഥലം പരിശോധിച്ചതിൽ 780 ഗ്രാം ഉണക്ക ഗഞ്ചാവ് കൂടെ കണ്ടെത്തിയിട്ടുള്ളതാണ്. അടിമാലി പോലീസ് ഇൻസ്പെക്ടർ ലൈജുമോൻ സി വി, സബ് ഇൻസ്പെക്ടർ ജിബിൻ തോമസ്, സബ് ഇൻസ്പെക്ടർ ഷാജി പി പി, സീനിയർ സിവിൽ പോലീസ് ഓഫീസർ ലാൽ, സിവിൽ പോലീസ് ഓഫീസർ സബിത, ഡാൻസാഫ് ടീം (ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ. ഐ പി എസ്- ന്റെ ലഹരി വിരുദ്ധ സ്ക്വാഡ്) എന്നിവർ അടങ്ങിയ പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ്” വാട്‌സ്ആപ്പ് നമ്പര്‍ 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 -ലേക്ക് സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.