കഞ്ചാവ് ലഹരിയിൽ ഗുണ്ടായിസം, കോഴിക്കടയിൽ കയറി അതിക്രമം; കടയിലെ ജീവനക്കാർ തുറിച്ച് നോക്കിയത് പ്രകോപനമായി

തടയാൻ ശ്രമിച്ച കടയുടമയുടെ കയ്യിൽ മുറിവേൽക്കുകയും ചെയ്തു.
തൃശൂർ: തൃശൂർ അഞ്ചേരിച്ചിറയിൽ കോഴിക്കടയിൽ കയറി അതിക്രമം കാണിച്ച നാലു പ്രതികൾ അറസ്റ്റിൽ. അഞ്ചേരിച്ചിറ സ്വദേശികളായ വിജീഷ്, ജിബിൻ വെള്ളാനിക്കര സ്വദേശി അനുഗ്രഹ്, മരോട്ടിച്ചാൽ സ്വദേശി സീക്കോ എന്നിവരേയാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കടയിൽ അതിക്രമിച്ച് കയറിയ യുവാക്കൾ കത്തികാട്ടി ഗുണ്ടായിസം കാണിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കടയുടമയുടെ കയ്യിൽ മുറിവേൽക്കുകയും ചെയ്തു.
കടയിലെ ജീവനക്കാർ തുറിച്ചുനോക്കിയതാണ് ആക്രമത്തിന് പ്രകോപനമായത് എന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. യുവാക്കൾ അക്രമം നടത്തിയത് കഞ്ചാവു ലഹരിയിലാണെന്നാണ് പൊലീസ് പറയുന്നത്. അന്നലെ ഉച്ചയ്ക്ക് പ്രതികൾ കടയിൽ അതിക്രമം നടത്തുന്നതിനിടിയിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ പൊലീസ് ജീപ്പ് കണ്ടതോടെ യുവാക്കൾ ഇറങ്ങിയോടി. പിന്നീട് ഒരു ഓട്ടോയിൽ കയറി രക്ഷപ്പെടുകയും ചെയ്തു.