News
കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; ഒരാൾക്കായി തിരച്ചിൽ, നാട്ടുകാർ രക്ഷപ്പെടുത്തിയ മറ്റൊരു വിദ്യാർഥിയുടെ നില ഗുരുതരം

തിരുവനന്തപുരം കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കണിയാപുരത്തിന് സമീപം പുത്തൻതോപ്പിൽ കടലിൽ കുളിക്കാനിറങ്ങിയ അഭിജിത്തിന്റെ (15) മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ച് വിദ്യാർഥികളിൽ രണ്ട് പേരെയാണ് തിരയിൽപെട്ട് കാണാതായത്. കാണാതായ നബീലിനായി തിരച്ചിൽ തുടരുകയാണ്. കണിയാപുരം സിംഗപ്പുർ മുക്കിൽ താമസിക്കുന്ന തെങ്ങുവിള മാധവത്തിൽ ഗിരീഷ് കുമാറിന്റെയുംസജിതകുമാരിയുടെയും മകനാണ് അഭിജിത്ത്. പത്താം ക്ലാസ് വിദ്യാർഥിയാണ്. പ്ലസ് വൺ വിദ്യാർഥിയാണ് കാണാതായ നബീൽ.



