dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

നടുറോഡില്‍ യുവാക്കളുടെ അഭ്യാസപ്രകടനം, ഒടുവില്‍ പിടിയിലായി

മൂന്നാർ ടൗണില്‍ തിരക്കുള്ള സമയത്ത് നടുറോഡില്‍ ഇരുചക്രവാഹനത്തില്‍ യുവാക്കളുടെ അഭ്യാസപ്രകടനം.ടൗണ്‍ ജുമാമസ്ജിദ് പരിസരത്തായിരുന്നു രണ്ട് യുവാക്കള്‍ ഇരുചക്രവാഹനത്തില്‍ അഭ്യാസപ്രകടനവുമായി എത്തിയത്.ബൈക്കിലെത്തിയ ഇവർ വാഹനം നടുറോഡില്‍ വട്ടം തിരിച്ചാണ് അഭ്യാസ പ്രകടനം നടത്തിയത് .ഈ സമയംറോഡിലൂടെ ഇരുദിശകളിലേക്കും മറ്റ് വാഹനങ്ങള്‍പോകുന്നുണ്ടായിരുന്നു

യുവാക്കളുടെ അഭ്യാസ പ്രകടനം ശ്രദ്ധയില്‍പ്പെട്ടതോടെ ടൗണിലുണ്ടായിരുന്നവർ വിഷയത്തില്‍ ഇടപെടുകയും, രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളില്‍ ഒരാളെ തടഞ്ഞ് നിർത്തിപൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന യുവാവ് സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.കസ്റ്റഡിയില്‍ എടുത്ത യുവാവിനെതിരെപൊലീസ്‌കേസ് രജിസ്റ്റർ ചെയ്തു. അഭ്യാസ പ്രകടനത്തിന് ഉപയോഗിച്ച വാഹനം കോടതിയില്‍ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button