News
കട്ടപ്പനയിലെ നിക്ഷേപകൻ്റെ ആത്മഹത്യ: പ്രത്യേക അന്വേഷണ സംഘം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും

കട്ടപ്പന: നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യയിൽ പ്രത്യേക സംഘം ഇന്നു മുതൽ അന്വേഷണം തുടങ്ങും. ബന്ധുക്കൾക്ക് പുറമെ കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തും. സാബുവിൻ്റെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും സാധ്യതയുണ്ട്.കഴിഞ്ഞ ദിവസം സാബുവിൻറെ ഭാര്യ മേരിക്കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നിൽ സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.