കട്ടപ്പനയില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

കട്ടപ്പന : നഗരസഭയുടെ വികസന സെമിനാറില്‍ കരട് പദ്ധതികള്‍ അവതരിപ്പിച്ചു. പ്രാദേശിക സാമ്ബത്തിക വികസനം, പ്രാദേശിക കാലാവസ്ഥ വ്യതിയാനം, ഖര മാലിന്യ സംസ്‌കരണം, ജൈവ മാലിന്യ സംസ്‌കരണം, പൊതുജന ആരോഗ്യ മേഖല എന്നിവയ്ക്ക് പ്രത്യേകം പ്രാധാന്യം നല്‍കി കൊണ്ടാണ് വാർഷിക പദ്ധതികള്‍ തയ്യാറാക്കുന്നത്.കേന്ദ്രസംസ്ഥാന ഫണ്ടുകളും,കെ എസ് ഡബ്ലിയു,എംപി,സുചിത്വ മിഷൻ, ധനകാര്യ കമ്മീഷൻ അവാർഡ്,ഹെല്‍ത്ത് ഗ്രാൻഡ്,ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ മുതലായ സ്രോതസ്സുകളില്‍ നിന്നുള്ള ഫണ്ടുകളും ക്രിയാത്മകമായി വിനിയോഗിക്കുന്ന തരത്തിലാണ് പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത് . 55 കോടി 58 ലക്ഷത്തിന്റെ കരട് പദ്ധതി രേഖയാണ് വികസന സെമിനാറില്‍ അവതരിപ്പിച്ചത്.നഗരസഭാ കൗണ്‍സിലർ ജോയി വെട്ടിക്കുടി നഗരസഭ ചെയർപേഴ്സണ്‍ ബീനാ റ്റോമിക്ക് കരട് പദ്ധതി രേഖ കൈമാറി.സെമിനാറില്‍ നഗരസഭ കൗണ്‍സിലർമാർ, വിവിധ വകുപ്പ് നിർവഹണ ഉദ്യോഗസ്ഥർ , പൊതുജനങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു.